മണ്ഡലകാലത്തെ ശബരിമല ദർശനം ; കർശന നിയന്ത്രണങ്ങളോടെ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 28, ബുധനാഴ്‌ച

മണ്ഡലകാലത്തെ ശബരിമല ദർശനം ; കർശന നിയന്ത്രണങ്ങളോടെ

 


ശബരിമലയില്‍ മണ്ഡലതീർത്ഥാടന കാലത്ത്   പ്രതിദിനം പതിനായിരം തീര്‍ത്ഥാടകരെയെങ്കിലും അനുവദിക്കണമെന്ന ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യം ചീഫ് സെക്രട്ടറി തല സമിതി അംഗീകരിച്ചില്ല. 1000 തീര്‍ഥാടകരെ മാത്രമായിരിക്കും ഒരു ദിവസം അനുവദിക്കുക.  ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യം  യോഗം പൂര്‍ണമായി തള്ളിയില്ല, സീസണ്‍ ആരംഭിച്ച ശേഷം സ്ഥിതി വിലയിരുത്തി തീരുമാനമെടുക്കാമെന്നും യോഗത്തില്‍ ധാരണയായി.


ശബരിമല മണ്ഡല തീര്‍ത്ഥാടന കാലത്ത് സാധരണ ദിവസങ്ങളിൽ 1000 പേരേയും വാരാന്ത്യങ്ങളില്‍ 2000 പേരേയും വിശേഷ ദിവസങ്ങളില്‍ 5000 പേരേയും അനുവദിക്കാമെന്നാണ്  നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തീര്‍ഥാടന സീസണിലെ ഒരുക്കങ്ങള്‍ക്കായി 60 കോടിയോളം രൂപ ചെലവാക്കിയിട്ടുണ്ടെന്നും തീർത്ഥാടകർ എത്താതിരുന്നാല്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നു ദേവസ്വം ബോര്‍ഡ് ഇന്ന് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ അറിയിച്ചു. 


ശബരിമല ദർശനത്തിനായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിലക്കലും പമ്പയിലും ആന്‍റിജന്‍ ടെസ്റ്റിനുള്ള സൗകര്യമുണ്ടാകും. വെർച്വൽ ക്യൂ വഴിയാണ് പ്രവേശനം അനുവദിക്കുക. തുലാമാസ പൂജക്കാലത്ത് ഏർപ്പെടുത്തിയ  നിയന്ത്രണങ്ങള്‍ തുടരാനും ഇന്നു ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി. ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ആരോഗ്യസെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  എന്നിവർ യോഗത്തില്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad