ആറ്റിങ്ങലിലെ ഒരു ക്ഷേത്രവും ആർ.റ്റി.ഒ ഓഫീസും കെ.എസ്.ആർ.റ്റി.സി ഡിപ്പോയും നഗരസഭാ അണുനശീകരണം നടത്തി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 13, ചൊവ്വാഴ്ച

ആറ്റിങ്ങലിലെ ഒരു ക്ഷേത്രവും ആർ.റ്റി.ഒ ഓഫീസും കെ.എസ്.ആർ.റ്റി.സി ഡിപ്പോയും നഗരസഭാ അണുനശീകരണം നടത്തി

 


ആറ്റിങ്ങൽ കൊല്ലമ്പുഴ മൂർത്തിനട ക്ഷേത്രത്തിലെ പൂജാരിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന്   45 കാരനായ പൂജാരിയെ റൂം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.  നഗരസഭ ആരോഗ്യ വിഭാഗം അമ്പലവും പരസരവും അണുനശീകരണം നടത്തി താൽക്കാലികമായി അടച്ചു. രണ്ടാഴ്ചത്തേക്ക് അമ്പലത്തിൽ ഭക്തർക്ക്  പ്രവേശനം ഉണ്ടാവില്ല. കഴിഞ്ഞ ദിവസങ്ങളിൽ  ക്ഷേത്രത്തിൽ  ദർശനത്തിന് എത്തിയവർ ജാഗ്രത പാലിക്കണം. ആരോഗ്യപരമായ എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും അടുത്തുള്ള സർക്കാർ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.

     


മാമം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആർ.റ്റി.ഒ ഓഫീസിലെ  47കാരിയായ ചിറയിൻകീഴ് സ്വദേശി ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  തുടർന്ന് ഓഫീസ് അണുവിമുക്തമാക്കി 3 ദിവസത്തേക്ക് അടച്ചിട്ടു.  ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെ കർശന ഹോം ക്വാറന്റൈനിൽ പ്രവേശിക്കാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു. ക്വാറന്റൈനിൽ പോയവർക്ക് പകരം പുതിയ സ്റ്റാഫുകളെ വച്ചായിരിക്കും ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നത്.  തൊട്ടടുത്ത ദിവസങ്ങളിൽ ഇവിടം സന്ദർശിച്ചവർ കനത്ത ജാഗ്രത പുലർത്തണം എന്ന് ചെയർമാൻ പറഞ്ഞു.

       


രോഗബാധിതനായ ചെമ്പകംഗലം സ്വദേശി 73 കാരൻ പരവൂരിൽ നിന്ന് ചെമ്പകംഗലത്തേക്ക് ഉള്ള യാത്രാമധ്യേ ആറ്റിങ്ങലിൽ വച്ച് നഗരസഭ ആരോഗ്യ വിഭാഗം ഇയാളെ കണ്ടെത്തി സി.എഫ്.എൽ.റ്റി.സി യിലേക്ക് മാറ്റിയിരുന്നു.  തുടർന്ന് രോഗി സഞ്ചരിച്ച ബസ് അണുവിമുക്തമാക്കിയ ശേഷം ഡിപ്പോയിൽ പിടിച്ചിടുകയും, പകരം യാത്രക്കായി  മറ്റൊരു ബസ് നൽകുകയും ചെയ്തു.  ബസിലെ മുഴുവൻ യാത്രക്കാരെയും, ജീവനക്കാരെയും സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചതായും ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ അറിയിച്ചു.

     അടുത്ത ദിവസങ്ങളിലായി സമ്പർക്ക വ്യാപനത്തോടൊപ്പം ചിലരുടെ അശ്രദ്ധയും വർദ്ധിച്ചതായി മനസിലാക്കാൻ കഴിഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളോടുള്ള സഹകരണവും, ജാഗ്രതയും കൈവിടുന്നത് ഏറെ ഗുരുതരമായ വീഴ്ചയാണ്. പട്ടണത്തിൽ രോഗികളുടെ വർദ്ധനവ് നിയന്ത്രിച്ചാൽ മാത്രമേ നമുക്ക് ഈ മഹാമാരി കവർന്നെടുക്കുന്ന ജീവനുകളുടെ എണ്ണവും നീയന്ത്രിക്കാനാവു. അതുകൊണ്ട് സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരോഗ്യ മേഖലയിലെ ഈ പ്രതിസന്ധി ഒരുമിച്ച് മറികടക്കാൻ ജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്നും ചെയർമാൻ എം.പ്രദീപ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad