സ്വപ്ന സുരേഷിന് എന്ഫോഴ്സ്മെന്‍റ് കേസില്‍ ജാമ്യം ; എൻഐഎ കേസിൽ റിമാൻഡിൽ തുടരും - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 13, ചൊവ്വാഴ്ച

സ്വപ്ന സുരേഷിന് എന്ഫോഴ്സ്മെന്‍റ് കേസില്‍ ജാമ്യം ; എൻഐഎ കേസിൽ റിമാൻഡിൽ തുടരും


 സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  റജിസ്റ്റർ ചെയ്ത കേസില്‍  സ്വപ്ന സുരേഷിന് ജാമ്യം. എറണാകുളം   പ്രിന്‍സിപ്പല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു  സ്വപ്നയുടെ വാദം. സ്വപ്നയ്ക്കു നേരത്തെ കസ്റ്റംസ് കേസിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ എൻഐഎ കേസിൽ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാൽ റിമാൻഡിൽ തുടരേണ്ടി വരും.  സ്വപ്നയ്ക്കെതിരെ കോഫെപോസ നിയമപ്രകാരം ഒരുവർഷം കരുതൽ തടങ്കലിൽ വയ്ക്കാൻ കസ്റ്റംസ് അനുമതി നേടിയിട്ടുമുണ്ട്. അതിനാൽ  എൻഐഎ കേസിൽ ജാമ്യം ലഭിച്ചാലും സ്വപ്നയ്ക്ക് പുറത്തിറങ്ങാനാവില്ല. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad