അപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന തിരുവല്ലം പാലത്തിന് സമീപത്തെ ബൈപാസ് റോഡ് മേയർ കെ.ശ്രീകുമാർ സന്ദർശിച്ചു. - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

അപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന തിരുവല്ലം പാലത്തിന് സമീപത്തെ ബൈപാസ് റോഡ് മേയർ കെ.ശ്രീകുമാർ സന്ദർശിച്ചു.

അപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന തിരുവല്ലം പാലത്തിന് സമീപത്തെ ബൈപാസ് റോഡ് മേയർ കെ.ശ്രീകുമാർ സന്ദർശിച്ചു.അപകടങ്ങൾ ഒഴിവാക്കുന്നതിനായി കോവളം,പാച്ചല്ലൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ  പഴയ പാലത്തിലേക് പ്രവേശനം നൽകാതെ ദേശീയ പാത വഴി തിരിച്ചു വിടാനും, തിരുവല്ലം ജംഗ്ഷൻ ഭാഗത്ത് ബൈപാസ് റോഡിന്റെ വീതി വർധിപ്പിക്കാൻ നാഷ്ണൽ ഹൈവേ അതോറിറ്റിയുമായി ചേർന്ന് ധാരണയിലെത്തിയതായും  സ്ഥലം സന്ദർശിച്ചു കൊണ്ട് മേയർ പറഞ്ഞു.


കുമരിചന്ത -അമ്പലത്തറ റൂട്ടിൽ ട്രയൽ റൺ നടത്തി റിപ്പോർട്ട് നൽകാൻ നാറ്റ് പാക്കിനെ ചുമതലപ്പെടുത്തിയതായും മേയർ പറഞ്ഞു.


പൊതുമരാമത്ത് വകുപ്പ് മന്ത്രിയുൾപ്പെടെയുള്ളവരുമായി ആലോചിച്ച് പുതിയ പാലം പണിയുന്നതടക്കമുള്ള കാര്യങ്ങളിൽ ആലോചന നടത്തുമെന്നും മേയർ പറഞ്ഞു.


ട്രാഫിക് എ സി പി അരുൺ രാജ്,നാഷണൽ ഹൈവേ അതോറിറ്റി, പിഡബ്ല്യുഡി, റോഡ് സേഫ്റ്റി, നാറ്റ്പാക്ക് ഉദ്യോഗസ്ഥർ, നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, കൗൺസിലർ ഗീതാകുമാരി എന്നിവരും മേയറോടൊപ്പം ഉണ്ടായിരുന്നു.

Post Top Ad