വെഞ്ഞാറമൂട് ബാങ്കിൽ മുക്കുപണ്ടം പണയം വച്ചു ലക്ഷങ്ങൾ തട്ടിയെടുത്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 28, ബുധനാഴ്‌ച

വെഞ്ഞാറമൂട് ബാങ്കിൽ മുക്കുപണ്ടം പണയം വച്ചു ലക്ഷങ്ങൾ തട്ടിയെടുത്തു

 വെഞ്ഞാറമൂട്  കാനറ ബാങ്ക് ശാഖയിൽ നിന്നും മുക്കുപണ്ടം പണയം വച്ചു  ലക്ഷങ്ങൾ തട്ടിയെടുത്തു.  മുതുവിള സ്വദേശി അരുൺ ജോളി കമലൻ എന്നയാളെയാണു വെഞ്ഞാറമൂട് കാനറ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയം വച്ചത്.  75.6 പവൻ തൂക്കമുള്ള 59 വളകളാണ് 2 ലോണുകളായി 20,40,000 രൂപക്ക് പണയം വച്ചത്. 

മേഖലയിലെ ബാങ്കുകളിൽ വ്യാപകമായി മുക്കുപണ്ടം പണയം വയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നുള്ള   വിവരം ലഭിച്ചതിനെത്തുടർന്ന് ബാങ്ക് അധികൃതർ പണയ ഉരുപ്പടികൾ പരിശോധിക്കുകയും  സംശയം തോന്നിയവ പുറത്തെടുത്തു വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കി. മുതുവിള സ്വദേശി അരുൺ ജോളി കമലൻ  പണയം വച്ച  സ്വർണം  ഉരസി നോക്കിയപ്പോൾ ശുദ്ധമായ സ്വർണമെന്നു തെളിഞ്ഞു. എന്നാൽ ഇതിന്റെ ബലക്കൂടുതൽ സംശയത്തിനു കാരണമായി.  തുടർന്ന്  അധികൃതർ പണയ ഉരുപ്പടികൾ മുറിച്ചു നോക്കിയപ്പോൾ ചെമ്പിൽ നിർമിച്ച ആഭരണത്തിൽ സ്വർണം കട്ടികൂട്ടി പൂശിയിരിക്കുന്നതു കണ്ടെത്തുകയായിരുന്നു. ഉരസി കണ്ടു പിടിക്കാൻ കഴിയാത്ത വിധം കട്ടിയിലാണ്   ചെമ്പിൽ സ്വർണം പൂശിയിട്ടുള്ളത്.  അതുകൊണ്ട് തന്നെ ഉരസി നോക്കിയാൽ മനസിലാകില്ല.  ജൂലൈ രണ്ടിനാണ് ബാങ്കിൽ പണയം വച്ചത്. പിന്നീട് ഇയാൾ ബാങ്കുമായി ബന്ധപ്പെട്ടിട്ടില്ല.  ബാങ്ക് അധികൃതർ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad