സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമ നിധി ബോർഡു വഴിയുള്ള പെൻഷനും വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സാമൂഹിക സുരക്ഷാ പെൻഷന് 618.71 കോടി രൂപയും ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷന് 86.46 കോടി രൂപയുമാണ് അനുവദിച്ചത്. മസ്റ്ററിംഗ് കഴിഞ്ഞ 50 ലക്ഷത്തിൽ പരം പേർക്ക് ഈ മാസം പെൻഷൻ ലഭിക്കും. അതാത് മാസത്തെ പെൻഷൻ അതാത് മാസം തന്നെ വിതരണം ചെയ്യുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനമാണ് സർക്കാർ ഈ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു..