ചിറയിൻകീഴ് പഞ്ചായത്ത് മൂന്നാം വാർഡ് മേൽകടക്കാവൂരിലെ ഇരുപത്തെട്ടാം നമ്പർ അങ്കണവാടി മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി ശശി നിർവഹിച്ചു. മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നത്.