തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഇന്ന് മുതൽ പ്രവർത്തിക്കും - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഇന്ന് മുതൽ പ്രവർത്തിക്കും


 തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഇന്ന് മുതൽ കർശന നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കും. രാവിലെ 10  മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തന സമയം.നിയന്ത്രണങ്ങളുടെ ഭാഗമായി  റഫറൻസ് ഹാളും പത്രവായന മുറികളും തുറക്കില്ല. 10  വയസ്സിന് താഴെയുള്ള കുട്ടികളെയും 60 വയസ്സിനു മുകളിലുള്ളവരെയും ലൈബ്രറിയിൽ പ്രവേശിപ്പിക്കില്ല. ഐ ഡി കാർഡില്ലാതെ പുസ്തകങ്ങൾ റിട്ടേൺ ചെയ്യാം എന്നാൽ ലൈബ്രറിയിൽ നിന്നും പുതിയ പുസ്തകങ്ങൾ എടുക്കുന്നതിന് ഐ ഡി കാർഡ് നിർബന്ധമാണ്. ഷെൽഫിൽ നിന്നും നേരിട്ട് പുസ്തകങ്ങൾ എടുക്കാൻ അംഗങ്ങളെ അനുവദിക്കില്ല. ഇ മെയിൽ മുഖേനയോ വാട്സ്ആപ്പ് മുഖേനയോ അംഗത്വ നമ്പറും പേരും നൽകി ആവശ്യമുള്ള പുസ്തകങ്ങളുടെ വിവരങ്ങൾ  നൽകാം. അറിയിപ്പ് ലഭിക്കുന്നതിന് അനുസരിച്ച് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുക്കാം. ലൈബ്രറി വെബ്സൈറ്റിൽ പുസ്തകങ്ങളുടെ വിവരങ്ങൾ ലഭ്യമാണ്. 

Post Top Ad