ശക്തമായ മഴയിലും കാറ്റിലും വക്കത്തും കിളിമാനൂരും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ശക്തമായ മഴയിലും കാറ്റിലും വക്കത്തും കിളിമാനൂരും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം


 വക്കം നിലയ്ക്കാമുക്കിൽ വീടിനുമുകളിലേക്ക്‌ രണ്ട് മരങ്ങൾ ഒടിഞ്ഞുവീണു.   നിലയ്ക്കാമുക്ക് ആർ.കെ.നിവാസിൽ വിജയന്റെ വീടിനുമുകളിലാണ് ബുധനാഴ്ച രാവിലെ എട്ടുമണിയോടെ സമീപത്തെ പുരയിടത്തിലുള്ള രണ്ട് കൂറ്റൻ മരങ്ങൾ പതിച്ചത്. കുടുംബാംഗങ്ങൾ വീട്ടിനുള്ളിലുണ്ടായിരുന്നു. വീടിന്റെ മുൻവശം തകർന്നു. പോർച്ചിൽക്കിടന്ന കാറിന്റെ മുകൾഭാഗം തകർന്നു  ഗാർഹിക സാധനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. ആളപായമില്ല.  സമീപത്തുള്ള വീടിന്റെ മുൻവശത്തെ ഷീറ്റ് തകരുകയും വീടിനു കേടുപാടുകൾ സംഭവിക്കുകയും ശക്തമായ കാറ്റിൽ വെളിവിളാകം ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസിലെ ഷീറ്റ് ഇളകി മാറുകയും  ചെയ്തു. പലയിടത്തും വൈദ്യുതിക്കമ്പികളിൽ കൂടി മരം ഒടിഞ്ഞു വീണതിനാൽ വൈദ്യുതി വിതരണം നിലച്ചു. അറ്റകുറ്റപ്പണികൾ ചെയ്ത് പലയിടത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.

കിളിമാനൂരിൽ വൈദുതി പോസ്റ്റ് പൊട്ടി വീടിനു മുകളിലേക്ക് പതിച്ചു. വൈദ്യുതക്കമ്പിയിൽനിന്നു കുടുംബാംഗങ്ങൾക്ക് നേരിയ രീതിയിൽ ഷോക്കേറ്റു. കിളിമാനൂർ വിലങ്ങറ എസ്.ആർ.ഹൗസിൽ ഷൈലാജുദീൻ(51), ഭാര്യ റസീന(44), മകൾ ഷിഫാന(19) എന്നിവർക്കാണ് ഷോക്കേറ്റത്. അസ്വസ്ഥത അനുഭവപ്പെർട്ടത്തിനിനെ തുടർന്ന്  ഷിഫാന  ആശുപത്രിയിൽ ചികിത്സ തേടി. വീടിനു സമീപത്തെ റബ്ബർ മരം ഒടിഞ്ഞ്‌ പോസ്റ്റിനുമുകളിൽ വീഴുകയും പോസ്റ്റ് ഒടിഞ്ഞ് കമ്പികൾ വീടിനു മുകളിൽ വീഴുകയുമായിരുന്നു. കെ എസ് ഇ ബി യും ആറ്റിങ്ങൽ അഗ്നിരക്ഷാസേനാംഗങ്ങളും അപകട സ്ഥലങ്ങളിലെത്തി സുരക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.Post Top Ad