ജലജീവൻ ഗാർഹിക കുടിവെള്ള കണക്ഷനുകൾക്കായി വാട്ടർ അതോറിറ്റിയുടെ ' ഇ-ടാപ്പ് ' - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ജലജീവൻ ഗാർഹിക കുടിവെള്ള കണക്ഷനുകൾക്കായി വാട്ടർ അതോറിറ്റിയുടെ ' ഇ-ടാപ്പ് '

 


സംസ്ഥാനത്തെ ​ഗ്രാമീണമേഖലയിലെ എല്ലാ വീടുകളിലും ഗാർഹിക കുടിവെള്ള കണക്ഷൻ നൽകുന്നതിനായി   കേ​ന്ദ്ര​ ​-​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ആവിഷ്കരിച്ച ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വാട്ടർ അതോറിറ്റി മുഖേന നൽകുന്ന കണക്ഷനുകളുടെ നടപടിക്രമങ്ങൾ ലളിതമാക്കാൻ വാട്ടർ അതോറിറ്റി ഐടി വിഭാ​ഗം രൂപകൽപ്പന ചെയ്ത  വെബ് ആപ്ലിക്കേഷനാണ്  ഇ-ടാപ്പ് (e-TAPP) .  ഇ-ടാപ്പ്  എന്ന മൊബൈൽ സൗഹൃദ വെബ് ആപ്പ് വഴിയാണ് ജലജീവൻ കണക്ഷനുകൾ അനുവദിക്കുന്നത്. ഇ-ടാപ്പ് വഴി നൽകുന്ന കണക്ഷനുകൾക്ക് അപേക്ഷാഫോമുകളോ മറ്റു രേഖകളോ പൂരിപ്പിച്ചു നൽകേണ്ട ആവശ്യമില്ല. ആധാർ കാർഡ്,  മൊബൈൽ നമ്പർ, പേര്, അഡ്രസ്സ് എന്നിവ മാത്രമാണ് ഉപഭോക്താവിൽനിന്ന് ആവശ്യമുള്ളത്. വാട്ടർ അതോറിറ്റി നൽകുന്ന എല്ലാ ജലജീവൻ കണക്ഷനുകളുടെയും നടപടിക്രമങ്ങൾ നിർവഹിക്കുന്നത് ഈ ആപ് വഴിയാണ്. 


ജലജീവൻ കണക്ഷൻ ജോലികൾ നിർവഹിക്കുന്ന എല്ലാ അസിസ്റ്റന്റ് എൻജിനീയർമാർക്കും ഓവർസിയർമാർക്കും ഇ-ടാപ്പ് യൂസർ ഐഡിയും പാസ് വേഡും നൽകിയിട്ടുണ്ട്. ഓവർസിയറുടെ അക്കൗണ്ട് വഴിയാണ് കണക്ഷൻ നടപടികൾ നിർവഹിക്കുന്നത്.  ഉപഭോക്താവിന്റെ ആധാർ നമ്പരും മൊബൈൽ നമ്പരും പേരും അഡ്രസ്സും സ്വീകരിച്ച ശേഷം മീറ്റർ സ്ഥാപിച്ചിട്ടുള്ള സ്ഥലത്തിന്റെ ജിപിഎസ് ഘടകങ്ങൾ ആപ് വഴി രേഖപ്പെടുത്തും. തുടർന്ന് ഏരിയ കോഡ്, ആധാർ നമ്പർ, മൊബൈൽ നമ്പർ, മീറ്റർ നമ്പർ, മീറ്ററിന്റെ പ്രഥമ റീഡിങ് എന്നിവ രേഖപ്പെടുത്തിയ ശേഷം ഓവർസിയർ കണക്ഷൻ ആപ് വഴി തന്നെ അസിസ്റ്റന്റ് എൻജിനീയറുടെ അം​ഗീകാരത്തിനായി അയയ്ക്കുന്നു. അസിസ്റ്റന്റ് എൻജിനീയർ ഇത് അം​ഗീകരിക്കുന്നതോടെ പുതിയ കണക്ഷൻ നിലവിൽ വരുകയും ഈ ഡാറ്റ അതോറിറ്റിയുടെ റവന്യു കലക്ഷൻ സോഫ്റ്റ് വെയറായ ഇ-അബാക്കസിൽ എത്തുകയും ചെയ്യുന്നു. ഇതോടെ അബാക്കസിൽ പുതിയ കണക്ഷന്റെ കൺസ്യൂമർ ഐഡിയും കൺസ്യൂമർ നമ്പരും സൃഷ്ടിക്കപ്പെടുകയും ഈ വിവരങ്ങൾ ഉപഭോക്താവിന്റെ മൊബൈൽ നമ്പരിലേക്ക് അയച്ചുകൊടുക്കുയും ചെയ്യുന്നതോടെ ജലജീവൻ കുടിവെള്ള കണക്ഷൻ നടപടിക്രമങ്ങൾ പൂർത്തിയാവുകയും ചെയ്യും.  


Post Top Ad