വെമ്പായത്ത് ആംബുലൻസും ടിപ്പറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന ആംബുലൻസാണ് ടിപ്പറുമായി കൂട്ടിയിടിച്ചത്. ആംബുലൻസ് ഡ്രൈവർ വെമ്പായം സ്വദേശി പ്രദീപ്, ആംബുലൻസിലുണ്ടായിരുന്ന രോഗി തേവലക്കാട് സ്വദേശി നാരായണ പിള്ള എന്നിവരാണ് മരിച്ചത്. വെമ്പയം തേവലക്കാട് ജംഗ്ഷന് സമീപം വളവു തിരിഞ്ഞെത്തിയ ആംബുലൻസും ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു.