ആനത്തലവട്ടം കയർ വ്യവസായ സഹകരണ സംഘത്തിൽ ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ പ്രവർത്തനോദ്ഘാടനം മന്ത്രി തോമസ് ഐസക് ഓൺലൈനായി നിർവഹിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 24, ശനിയാഴ്‌ച

ആനത്തലവട്ടം കയർ വ്യവസായ സഹകരണ സംഘത്തിൽ ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ പ്രവർത്തനോദ്ഘാടനം മന്ത്രി തോമസ് ഐസക് ഓൺലൈനായി നിർവഹിച്ചു


 ചിറയിൻകീഴ്  ആനത്തലവട്ടം കയർ വ്യവസായ സഹകരണ സംഘത്തിൽ 10 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ പ്രവർത്തനോദ്ഘാടനവും  തൊഴിലാളികൾക്ക്  യൂണിഫോം വിതരണവും നടന്നു. ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ പ്രവർത്തനോദ്ഘാടനം  മന്ത്രി തോമസ് ഐസക് ഓൺലൈനായി നിർവഹിച്ചു. ആനത്തലവട്ടം കയർ വ്യവസായ സഹകരണ സംഘത്തിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കയർഫെഡ് ചെയർമാൻ എൻ.സായികുമാർ ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ചിറയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.കനകദാസ് തൊഴിലാളികൾക്ക് യൂണിഫോം വിതരണം ചെയ്തു. കയർ പ്രോജക്ട് ഓഫീസർ എ.ഹാരിസ് , സംഘം പ്രസിഡന്റ് അശോകൻ,  കയർ വികസന ഡയറക്ടർ ഇൻ ചാർജ് കെ.എസ് പ്രദീപ്കുമാർ ഐ.എ.എസ്, മെഷീൻ മാനുഫാക്ചറിംഗ് കമ്പനി എം.ഡി പി.വി. ശശീന്ദ്രൻ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ, കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. മണികണ്ഠൻ, ജി.വ്യാസൻ, കെ.അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad