കിനാലൂരില്‍ അപ്നാ ഘര്‍ പദ്ധതി ശിലാസ്ഥാപനം മൂന്നിന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി നിര്‍വ്വഹിക്കും - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

കിനാലൂരില്‍ അപ്നാ ഘര്‍ പദ്ധതി ശിലാസ്ഥാപനം മൂന്നിന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി നിര്‍വ്വഹിക്കും

അതിഥി തൊഴിലാളികള്‍ക്ക് മികച്ച നിലവാരത്തിലുള്ള താമസ സൗകര്യമൊരുക്കുന്ന അപ്നാഘര്‍ പദ്ധതി കോഴിക്കോട് കിനാലൂരിലും. കെ.എസ്.ഐ.ഡി.സി ഇന്‍ഡ്‌സ്ട്രിയല്‍ ഗ്രോത്ത് സെന്ററില്‍ ഒരേക്കര്‍ ഭൂമിയില്‍  മൂന്നു നിലകളില്‍ 43600 ചതുരശ്രയടിയില്‍ 520 കിടക്കകളോട് കൂടിയ ഹോസ്റ്റല്‍ സമുച്ചയമാണ് ഭവനം ഫൗണ്ടേഷന്‍ കേരള വഴി തൊഴിലും നൈപുണ്യവും വകുപ്പ് നിര്‍മ്മിക്കുന്നത്. 
ഹോസ്റ്റല്‍ ശിലാസ്ഥാപന കര്‍മ്മം ഭവനം ഫൗണ്ടേഷന്‍ കേരള ചെയര്‍മാന്‍ കൂടിയായ തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. കെഎസ്‌ഐഡിസിയുടെ കിനാലൂര്‍ ഐസിജി പാര്‍ക്കില്‍ ഒക്ടോബര്‍ 03 ശനിയാഴ്ച,രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷനായിരിക്കും. എം.കെ.രാഘവന്‍ എംപി മുഖ്യാതിഥിയാകും. ലേബര്‍ കമ്മീഷണര്‍ പ്രണബ്‌ജ്യോതി നാഥ് സ്വാഗതമാശംസിക്കും.ഭവനം ഫൗണ്ടേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ.ജി.എല്‍.മുരളീധരന്‍ കൃതജ്ഞതയര്‍പ്പിക്കും. ചടങ്ങില്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു, കെഎസ്‌ഐഡിസി എംഡി എസ്.ഹരികിഷോര്‍, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
കിനാലൂര്‍ ഹോസ്റ്റലില്‍ റിക്രിയേഷന്‍ റൂമുകള്‍, അഗ്‌നിശമന സംവിധാനം, മഴവെള്ള സംഭരണം, ഖരമാലിന്യ നിര്‍മാര്‍ജന യൂണിറ്റ്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയും തയാറാക്കും.രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്.   ഒന്നാം ഘട്ടമായി ഗ്രൗണ്ട് ഫ്‌ളോറും, മറ്റ് പൊതുവായ സൗകര്യങ്ങളും, രണ്ടാം ഘട്ടത്തില്‍ ശേഷിക്കുന്ന ജോലികളുമായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. 
അപ്നാഘര്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പാലക്കാട് കഞ്ചിക്കോട് 620 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ച് അതിഥി തൊഴിലാളികള്‍ക്കായി തുറന്ന് നല്‍കിയിരുന്നു. തൊഴിലും - നൈപുണ്യവും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരളയ്ക്കാണ്  നിര്‍മാണ ചുമതല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad