കിഴുവിലം പഞ്ചായത്ത് പരിധിയിൽ ദിനം പ്രതി കോവിഡ് രോഗികൾ വർധിക്കുന്നു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 11, ഞായറാഴ്‌ച

കിഴുവിലം പഞ്ചായത്ത് പരിധിയിൽ ദിനം പ്രതി കോവിഡ് രോഗികൾ വർധിക്കുന്നു


കിഴുവിലം ഗ്രാമപഞ്ചായത്തിൽ കോവിഡ് 19 രോഗവ്യാപനം കൂടുന്നു. കിഴുവിലം ഗ്രാമപഞ്ചായത്തിൽ നാളിതുവരെ 184 പേരാണ് കോവിഡ് ബാധിതരായത്. അതിൽ 78 പേർ രോഗ മുക്തരായി. 5 പേർ മരണപ്പെട്ടു. 101 പേർ വിവിധ സ്ഥലങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിലാണ്. കിഴുവിലം ഗ്രാമപഞ്ചായത്തിൽ ഇതുവരെ മൂന്ന് ആശാപ്രവർത്തകർക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. കിഴുവിലം ഗ്രാമപഞ്ചായത്തിലെ 20 ആം വാർഡിൽ നിലവിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. കിഴുവിലം ഗ്രാമപഞ്ചായത്തിലെ 3, 4, 6 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി തുടർന്ന് വരുകയാണ്. 17 ആം വാർഡിൽ രോഗികളുടെ എണ്ണം കൂടുന്നതിനാൽ കൺടൈൻമെന്റ് സോൺ ആയി പ്രഖ്യാപിക്കാനുള്ള നടപടി കൈക്കൊള്ളുവാൻ ജില്ലാ കളക്ടറോട് ഹെൽത്ത്‌ അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരീകരിക്കപ്പെടുന്ന രോഗികളുടെ മൂന്നിലൊന്ന് എണ്ണം കിഴുവിലം ഗ്രാമ പഞ്ചായത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത്. അതീവ ജാഗ്രത പുലർത്തിയില്ലാന്നുണ്ടെങ്കിൽ കിഴുവിലം ഗ്രാമപഞ്ചായത്തിൽ രോഗവ്യാപനം ഇനിയും കൂടുമെന്നാണ് ഈ റിസൾട്ടുകൾ സൂചിപ്പിക്കുന്നത്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 33 പേർ ഇന്നേ ദിവസം കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തപ്പോൾ മൂന്നിലോന്നു പേർ കിഴുവിലം ഗ്രാമ പഞ്ചായത്തിലാണ് റിപ്പോർട്ട് ആയിട്ടുള്ളത്. തുടർച്ചയായ മൂന്നു ദിവസമായി മൂന്നിലൊന്ന് രോഗികൾ കിഴുവിലം ഗ്രാമ പഞ്ചായത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിനാൽ ജനങ്ങൾ അതീവ ജാഗ്രതയോടു കൂടി ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്ന് കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാറും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എസ്. ശ്രീകണ്ഠനും അറിയിച്ചു.

Post Top Ad