ആധുനികതയുടെ പാതയിൽ അച്ചടിവകുപ്പ് - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

ആധുനികതയുടെ പാതയിൽ അച്ചടിവകുപ്പ്


നൂതന അച്ചടിയന്ത്രങ്ങളുമായി ആധുനികതയുടെ പാതയിൽ അച്ചടിവകുപ്പ്.
മണ്ണന്തല ഗവ: പ്രസ്സിന്റെ പുതിയ മൾട്ടി കളർ വെബ്ബ് ഓഫ്‌സെറ്റ് മെഷീന്റെ ഉദ്ഘാടനവും അച്ചടി വകുപ്പ് ഡയറക്ടറേറ്റിനും മണ്ണന്തല ഗവ: പ്രസ്സിനും ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കറ്റ് ലഭ്യമായതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ശനിയാഴ്ച (ഒക്‌ടോബർ 9) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഉച്ചയ്ക്ക് 12ന് വീഡിയോ കോൺഫറൻസ് മുഖേന നിർവഹിക്കുന്ന ചടങ്ങിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
മണ്ണന്തല ഗവ: പ്രസിൽ ആധുനികവത്കരണത്തിന്റെ ഭാഗമായി ഒരു ഓറിയൻറ് എക്‌സൽ മൾട്ടികളർ വെബ് ഓഫ്‌സെറ്റ് മെഷീനാണ് സ്ഥാപിച്ചത്. സർക്കാരിന്റെ മുഴുവൻ വർക്കുകളും സർക്കാർ പ്രസുകളിൽ തന്നെ നിർവഹിക്കാൻ പ്രാപ്തമാക്കുന്നതിനുള്ള നടപടികളുടെ തുടക്കമാണ് മെഷീനിന്റെ ഉദ്ഘാടനം. ഈ മെഷീനിൽ മൾട്ടി കളറിൽ എ4 സൈസിലുള്ള 32 പേജുകൾ അച്ചടിക്കാൻ കഴിയുമെന്നത് ടെക്‌സ്റ്റ് ബുക്ക്, ഡയറി പോലുള്ള അച്ചടി ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനാകും.
മറ്റുള്ള മെഷീനുകളെ അപേക്ഷിച്ച് മണിക്കൂറിൽ 30,000 കോപ്പികൾ വരെ അച്ചടിക്കാൻ കഴിയും.
ഒരു ദിവസം 100 പേജുകളുള്ള ഒരു ലക്ഷം പുസ്തകങ്ങൾ കുറഞ്ഞ ചെലവിൽ അച്ചടിക്കാനാവുമെന്നതും അച്ചടിക്കൂലി ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

Post Top Ad