ഗാന്ധിജയന്തി ദിനത്തിൽ നിലയ്ക്കാമുക്കിൽ ജീവിത ശൈലീരോഗനിർണ്ണയ ക്യാമ്പ് നടത്തി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 3, ശനിയാഴ്‌ച

ഗാന്ധിജയന്തി ദിനത്തിൽ നിലയ്ക്കാമുക്കിൽ ജീവിത ശൈലീരോഗനിർണ്ണയ ക്യാമ്പ് നടത്തി


 ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ  ആരോഗ്യ ഭവനം പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ നിലയ്ക്കാമുക്കിൽ ജീവിത ശൈലീ രോഗനിർണ്ണയ ക്യാമ്പ് നടത്തി. ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ടു വർഷമായി പരിശീലനം ലഭിച്ച വോളൻ്റിയർമാർ വീടുകളിലെത്തി ജീവിതശൈലീ രോഗനിർണ്ണയം നടത്തി വരികയായിരുന്നു. കോവിഡ് മൂലം വീടുകളിലെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ സി.പി.സുലേഖ  അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എൻ ദേവ് പങ്കെടുത്തു.   ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ സുരേഷ് സ്വാഗതവുംആർ.കെ.ബാബു നന്ദിയും പറഞ്ഞു. ലാബ് ടെക്നീഷ്യൻമാരായ വിശാഖ്, നിഷ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Post Top Ad