നഴ്‌സുമാർക്ക് നോർക്ക വഴി നിയമനം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

നഴ്‌സുമാർക്ക് നോർക്ക വഴി നിയമനം

 
മാലിദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് രണ്ട് വർഷം പ്രവൃത്തി പരിചയമുള്ള വിദഗ്ധ   നഴ്‌സുമാരെ നോർക്ക മുഖാന്തരം  തിരഞ്ഞെടുക്കുന്നു.  IELTS നു 5.5 നു മുകളിൽ സ്‌കോർ നേടിയ നഴ്‌സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള പുരുഷ/വനിത നഴ്‌സുമാർക്ക് അപേക്ഷിക്കാം.

ശമ്പളം 53,000 – 67,000 രൂപ. ഉയർന്ന പ്രായ പരിധി  45 വയസ്സ്. വിശദ വിവരങ്ങൾക്കും അപേക്ഷ      സമർപ്പിക്കുന്നതിനും www.norkaroots.org സന്ദർശിക്കുക. അവസാന തിയതി  ഒക്ടോബർ 31. ടോൾ  ഫ്രീ നമ്പർ: 1800 425 3939.

Post Top Ad