കിഴുവിലം ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി വിവിധ പദ്ധതികളുടെ ഉദ്ഘാടനം അടൂർ പ്രകാശ് എം പി നിർവഹിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 20, ചൊവ്വാഴ്ച

കിഴുവിലം ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി വിവിധ പദ്ധതികളുടെ ഉദ്ഘാടനം അടൂർ പ്രകാശ് എം പി നിർവഹിച്ചു

 


കിഴുവിലം ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അടൂർ പ്രകാശ് എം പി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികൾക്കാണ് ഇന്ന് തുടക്കം കുറിച്ചത്. 

എസ് സി - എസ് റ്റി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾക്കായി 60000  /-   ലാപ്ടോപ്പ്  250000  /-   സ്പോട്സ് കിറ്റ് 75000  /-  ആരോഗ്യം 1275000 /-  സമഗ്ര വായന 100000 /-   സ്മാർട്ട് ക്ലാസ് റൂം 240000 /-  പാലിയേറ്റിവ് 300000 /- ജനറേറ്റർ 800000 /- ടോക്കൺ ഫ്രണ്ട് ഓഫീസ് 25000 /- എന്നിങ്ങനെ 3665000  /-  രൂപയുടെ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. 


പഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ  കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.  അൻസാർ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.  എസ് ശ്രീകണ്ഠൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.  ശ്രീകണ്ഠൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധികളും സാംസ്‌കാരിക നായകന്മാരും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. 
Post Top Ad