അഞ്ചുതെങ്ങ് കായലിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 3, ശനിയാഴ്‌ച

അഞ്ചുതെങ്ങ് കായലിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി


 അഞ്ചുതെങ്ങ് കായലിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ഒക്ടോബര് ഒന്നിന് അഞ്ചുതെങ്ങ്  മുതലപ്പൊഴി പാലത്തിൽ നിന്നും കായലിലേക്ക് ചാടിയ ചിറയിൻകീഴ്, കുറക്കട സ്വദേശി രാകേഷ് (25) ന്റെ  മൃതദേഹം എന്നാണ്  പ്രാഥമിക നിഗമനം.  സ്കൂട്ടറിൽ പാലത്തിന്റെ ഭാഗത്തേക്ക് സഞ്ചരിച്ച് വന്ന ആൾ സ്കൂട്ടർ ഒതുക്കിവെച്ച ശേഷം കായലിലേക്ക് എടുത്തു ചാടുകയായിരുന്നു. തുടർന്ന് കഠിനംകുളം പോലീസും മറൈൻ എൻഫോഴ്സ്മെന്റും ഫയർഫോഴ്സും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു. എങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. 


Post Top Ad