മയക്കുമരുന്ന് കേസ് ; ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

മയക്കുമരുന്ന് കേസ് ; ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തു

 


ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ഇ ഡി ഇന്ന് ബിനീഷിനെ ചോദ്യം ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് വിവരം. ബംഗളൂരു സിറ്റി സിവില്‍ കോടതിയിലാണ് ഹാജരാക്കുക.


ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്തത്. ഈ മാസം ഏഴിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ബംഗളൂരു യൂണിറ്റ് ചോദ്യം ചെയ്തിരുന്നു. ബിനീഷ് നല്‍കിയ പണം അനൂപ് ലഹരിക്കടത്തിന് ഉപയോഗപ്പെടുത്തിയോ എന്നതിന് വ്യക്തത വരുത്താനായിരുന്നു  ഇന്നത്തെ ചോദ്യം ചെയ്യൽ. അനൂപിന് ആറ് ലക്ഷം രൂപ മാത്രം നല്‍കിയിട്ടുള്ളെന്ന് ബിനീഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അനൂപിന്റെ  മൊഴിയില്‍ ബിനീഷ് 50 ലക്ഷം രൂപ നല്‍കിയെന്നാണ്.   ഇവർ നൽകിയ മൊഴിയിലെ  ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടർന്നാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്തത്. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad