ആറ്റിങ്ങൽ നഗരസഭ ചിറ്റാറ്റിൻകര ഏലായിൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊയ്ത്തുൽസവം നടന്നു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 21, ബുധനാഴ്‌ച

ആറ്റിങ്ങൽ നഗരസഭ ചിറ്റാറ്റിൻകര ഏലായിൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊയ്ത്തുൽസവം നടന്നു

 


ആറ്റിങ്ങൽ നഗരസഭ വാർഡ് 14 ചിറ്റാറ്റിൻകര ഏലായിൽ ആണ് കൊയ്ത്തുൽസവം സംഘടിപ്പിച്ചത്. ഈ കഴിഞ്ഞ ജൂലൈ 19 നാണ് ഇവിടെ കൃഷിയിറക്കിയത്. കാലാവസ്ഥയും ജലലഭ്യതയും അനുകൂലമായിരുന്നതിനാൽ ഇത്തവണ സമൃദ്ധമായ വിളവായിരുന്നു. കഴിഞ്ഞ 25 വർഷങ്ങളായി തരിശ് കിടന്നിരുന്ന ഏലായ് സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായിരുന്നു. നഗരസഭ നടപ്പിലാക്കിയ സമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് ഇവിടെ വാർഡ് കൗൺസിലർ എം.താഹിറിന്റെ നേതൃത്വത്തിൽ ഉള്ള കർഷക കൂട്ടായ്മ ജൂലൈയിൽ നെൽകൃഷി ആരംഭിച്ചത്. 


   


ഞാറ് നടീൽ ദിനത്തിൽ പ്രാചീന കാർഷിക സമ്പ്രദായങ്ങളായ മരമടിയുൾപ്പടെ പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. പതിറ്റാണ്ടുകളായി വരണ്ടുണങ്ങി കിടന്ന പാടത്ത് ആദ്യമായി കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ വിത്തിറക്കി വിളവെടുത്തതിന്റെ സന്തോഷത്തിലാണ് കർഷകരും നാട്ടുകാരും. കൊയ്ത്ത് ഉത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ നിർവ്വഹിച്ചു. ആദ്യ കെട്ട് കറ്റ നഗരസഭാ ചെയർമാൻ എം.പ്രദീപ് എ.ഡി.എസ് ചെയർപേഴ്സൺ രമ്യക്ക് കൈമാറി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.രാമു, ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഡ്വ.എസ്.ലെനിൻ, ഈസ്റ്റ് എൽ.സി സെക്രട്ടറി സി.ചന്ദ്രബോസ് തുടങ്ങിയവർ കർഷകർക്ക് ആശംസകളർപ്പിച്ചു. കർഷക കൂട്ടായ്മ രക്ഷാധികാരികളായ ബാലചന്ദ്രൻ, സുധീർ ബി.സി.ഡി, അംഗങ്ങളായ രാമചന്ദ്രൻ, രാജ്മോഹൻ, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ നജീം, രവിശങ്കർ, അശോകൻ, അനസ്, സാബു, എസ്.എഫ്.ഐ പ്രവർത്തകരായ അജീഷ്, അഖിൽ, രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad