ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ ആരോഗ്യ ഭവനം പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ ചിറയിൻകീഴ് ശാർക്കരയിൽ ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് നടത്തി. ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ടു വർഷമായി പരിശീലനം ലഭിച്ച വോളൻ്റിയർമാർ വീടുകളിലെത്തി ജീവിതശൈലി രോഗനിർണ്ണയം നടത്തി വരികയായിരുന്നു. കോവിഡ് മൂലം വീടുകളിലെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഡീന അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എസ്.സിന്ധു, ഗ്രാമപഞ്ചായത്തംഗം ബീജ , മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.മുരളി, ജി.വ്യാസൻ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതം ആർ.കെ.ബാബു നന്ദിയും പറഞ്ഞു. ലാബ് ടെക്നീഷ്യൻമാരായ അൽഫിന, അപ്സര എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി