ധീരവനിതകൾ കിഴുവിലം ഗ്രാമപഞ്ചായത്തിൽ അണു നശീകരണത്തിനായി... - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ധീരവനിതകൾ കിഴുവിലം ഗ്രാമപഞ്ചായത്തിൽ അണു നശീകരണത്തിനായി...


കിഴുവിലം ഗ്രാമപഞ്ചായത്തിലെ കോവിഡ് ബാധിതരുടെ വീടുകളിലും സ്ഥാപനങ്ങളിലും അണുനശീകരണം നടത്തുന്നതിലേക്ക് വേണ്ടി വിവിധ ഏജൻസികൾക്കായി ഭീമമായ തുക ചിലവാകുന്നതിനാൽ പഞ്ചായത്ത് തലത്തിൽ അണുനശീകരണം നടത്തുന്നതിലേക്ക് വേണ്ടി ഹരിത കർമ്മ സേന അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്ക് കിഴുവിലം ഗ്രാമപഞ്ചായത്ത് ഇന്ന് ട്രെയിനിങ് നൽകി.  കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എസ് ശ്രീകണ്ഠൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അൻസാർ ഉദ്ഘാടനം ചെയ്തു. എച്ച്.ഐ പ്രമോദ് തിരഞ്ഞെടുക്കപ്പെട്ട ഹരിതകർമ്മസേന അംഗങ്ങൾക്ക് ട്രെയിനിംഗ് നൽകി. ജെ. എച്ച്. ഐമാരായ  ബിജു രാജൻ, ഹരീഷ്, ജനപ്രതിനിധികളായ ഉണ്ണികൃഷ്ണൻ, മിനി സി എസ്, സൈനാ ബീവി തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad