ചിറയിൻകീഴിൽ രോഗം സ്ഥിതീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

ചിറയിൻകീഴിൽ രോഗം സ്ഥിതീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു



    ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധനയിൽ 32പേർക്കു കൂടി രോഗം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.

   കിഴുവിലംകൂന്തള്ളൂർ സ്കൂളിൽ വച്ച് നടന്ന 50 പേരുടെ ആൻറിജൻ പരിശോധനയിൽ 10 പേർക്കും പെരുമാതുറയിൽ 50 പേരുടെ ആൻറി ജൻ പരിശോധനയിൽ 4 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 69പേരുടെ ആൻ്റിജൻ പരിശോധനയിൽ 18 പേർക്കു കൂടി രോഗമുള്ളതായി കണ്ടെത്തി.ഇതിൽ 18 പേരെ ഹോം ഐസ്വലേഷനിലും മറ്റുള്ളവരെകോവിഡ് ചികിത്സാകേന്ദ്രത്തിലേയ്ക്കും മാറ്റി.ഡോ.രാമകൃഷ്ണ ബാബുവിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. നാളെയും പരിശോധന തുടരും.

Post Top Ad