ബി. സത്യൻ എംഎൽഎ ആറ്റിങ്ങൽ മൃഗാശുപത്രി സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി. ഈ മാസം 16 ന് മൃഗാശുപത്രിയെ പോളിക്ലിനിക്ക് ആയി ഉയർത്തികൊണ്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു ഔദ്യോകിക പ്രഖ്യാപനം നിർവഹിക്കും. തുടർന്ന് ആശുപത്രി 24 മണിക്കൂക്കൂറും പ്രവർത്തിക്കും. രാത്രി പ്രവർത്തനം തുടങ്ങുമ്പോൾ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാകും കൂടാതെ ലാബ് സൗകര്യവും ഉണ്ടായിരിക്കും. എം എൽ എ യോടൊപ്പം അസി: പ്രോജക്ട് ഓഫിസർ ഡോ: പി.എസ് ശ്രീകുമാർ, ഡോ: ഷൈജു, സീനിയർ വെറ്റിനറി സർജൻ ഡോ: സൂര്യ എന്നിവർ ആശുപത്രി സന്ദർശിച്ചു.