ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 31, ശനിയാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു

 


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള  കോവിഡ് പരിശോധനയിൽ ഇന്നലെ 34 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതായി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് ആർ.സുഭാഷും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. പെരുമാതുറയിൽ 25 പേരുടെ ആൻറിജൻ പരിശോധനയിൽ 10 പേർക്കും അഞ്ചുതെങ്ങിൽ 18 പേരുടെ ആൻറിജൻ പരിശോധനയിൽ 3 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 78പേരുടെ ആൻറിജൻ പരിശോധനയിൽ 8 പേർക്കും വക്കത്ത് 40 പേരുടെ ആൻ്റി ജൻ പരിശോധനയിൽ 12 പേർക്കും രോഗമുള്ളതായി കണ്ടെത്തി. വക്കത്തെ 8പേർക്കും ചിറയിൻകീഴിലെ 14 പേർക്കും കിഴുവിലത്തെ 3 പേർക്കും കടയ്ക്കാവൂരിലെ 3 പേർക്കും കരവാരത്തെ 2 പേർക്കും മുരുക്കുംപുഴ, ആലംകോട്, പള്ളിപ്പുറം എന്നിവിടങ്ങളിലെ ഒരാളിനു വീതവുമാണ് രോഗം കണ്ടെത്തിയത്. ചിറയിൻകീഴ് താലൂക്ക്തല നോഡൽ ഓഫീസർ ഡോ.രാമകൃഷ്ണ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

Post Top Ad