ചെമ്മരുതി ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി പുരസ്‌കാരം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 10, ശനിയാഴ്‌ച

ചെമ്മരുതി ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി പുരസ്‌കാരം


 വർക്കല നിയോജക മണ്ഡലത്തിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി പുരസ്‌കാരം ലഭിച്ചു. അജൈവ മാലിന്യ സംസ്കരണ മേഖലയിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനം കാഴ്ച വെച്ച  ചെമ്മരുതി ഗ്രാമ പഞ്ചായത്തിന്റെ  ശുചിത്വ പദവി പ്രഖ്യാപനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു . പഞ്ചായത്തിന് ലഭിച്ച ശുചിത്വ പദവി പുരസ്‌കാരം വി ജോയ് എം എൽ എ യിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ഏറ്റു വാങ്ങി. ഹരിതകർമസേനയുടെ മികവുറ്റ പ്രവർത്തനങ്ങളാണ് ചെമ്മരുതി ഗ്രാമ പഞ്ചായത്തിനെ ഈ നേട്ടത്തിന് അർഹമാക്കിയത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad