കിഴുവിലം അഴൂർ ഗ്രാമ പഞ്ചായത്തുകളിലെ ഗ്രാമീണ ഭവനങ്ങളിലും ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള കണക്ഷന് ലഭ്യമാകും. ഗ്രാമ പഞ്ചായത്തുകളിലെ എല്ലാ ഭവനങ്ങളിലും കുടിവെള്ള കണക്ഷന് നൽകുന്നതിനായി കേന്ദ്ര -സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ജലജീവൻ മിഷൻ പദ്ധതി. കേന്ദ്ര സർക്കാരിന്റെ ജല ജീവൻ മിഷൻ, കേരളസർക്കാരിന്റെ ജലവിഭവവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള വാട്ടർ അതോറിട്ടി, കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി എന്നീ നിർവഹണ ഏജൻസികളും ഗ്രാമ പഞ്ചായത്തുകളുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി കിഴുവിലം അഴൂർ ഗ്രാമ പഞ്ചായത്തുകളിലെ 1500 വീടുകളിൽ ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാകും. കേന്ദ്ര-സംസ്ഥാന ഗ്രാമ പഞ്ചായത്തുകളിലെ വിഹിതങ്ങൾക്ക് പുറമെ ഗുണഭോക്താവിന്റെ വിഹിതം കൂടി വിനിയോഗിച്ചാണ് കുടിവെള്ള കണക്ഷൻ ലഭ്യമാകുന്നത്. ഈ പദ്ധതിയുടെ നടത്തിപ്പിലേക്കായി ഗ്രാമ പഞ്ചായത്തുകൾ വഴി 24 ലക്ഷം രൂപ വീതം ചെലവഴിക്കുമെന്ന് കിഴുവിലം പഞ്ചായത്ത് പ്രസിഡണ്ട് എ അൻസാറും അഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജിത്തും അറിയിച്ചു.