ഓട്ടോറിക്ഷ മോഷണം യുവതിയെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 17, ശനിയാഴ്‌ച

ഓട്ടോറിക്ഷ മോഷണം യുവതിയെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു

 


ഓട്ടോറിക്ഷ കടത്തിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതിയായ യുവതിയെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പാണ്ഡവൻപാറ മലങ്കാവ് പുരയിടത്തിൽ രശ്മിയാണ് (27) അറസ്റ്റിലായത്. ഒക്ടോബർ 4 ന് രാത്രി  ആറ്റിങ്ങൽ ടി.ബി ജംഗ്ഷന് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ യുവതിയും മറ്റൊരാളും ചേർന്ന് മോഷണം നടത്തുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിൽ നിലമേൽ വച്ച് പോലീസ് ഓട്ടോറിക്ഷ കണ്ടെത്തി. പോലീസിനെ കണ്ട്‌ ഒന്നാംപ്രതി ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട  പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സനൂജ്.എസ്, ശ്രീജിത്ത്. ജെ, ആശ.ഐ.വി, എ.എസ്.ഐ താജുദ്ദീൻ, രാജീവ്, സലിം, ഷെഫി, പൊലീസുകാരായ ബിന്ദു രാകേഷ്, ശ്രീജ, വിനു, സുധീഷ്, ബിന്ദു നിതിൻ, അജി, നിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post Top Ad