ഗാന്ധിജയന്തി ദിനത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നു. - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ഗാന്ധിജയന്തി ദിനത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നു.

  ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിനോടൊപ്പംചേർന്ന് കോവിഡ്- 19 എന്ന മഹാമാരിയെ  പ്രതിരോധിക്കാൻ അക്ഷീണം പ്രവർത്തക്കുന്ന ആരോഗ്യ പ്രവർത്തകരെ ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ ആദരിക്കുന്നു. അതിതീവ്രതയിൽ പടർന്നുകൊണ്ടിരുന്ന കോവിഡിനെ അഞ്ചുതെങ്ങിൽ തടഞ്ഞു നിർത്താൻ കഴിഞ്ഞത് ആരോഗ്യ പ്രവർത്തകരുടെ നിതാന്ത ജാഗ്രതയോടെയുള്ള പ്രവർത്തനമാണ്. ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിലുള്ള മറ്റു പഞ്ചായത്തുകളിലും അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളുടെ സഹായത്തോടെ ആരോഗ്യ പ്രവർത്തകർ നടത്തിവരുന്നത്. ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 11 മണിയ്ക്ക് ചേരുന്ന യോഗത്തിൽ വച്ച് ഡെപ്യൂട്ടി സ്പീക്കർ വി.ശശി ആരോഗ്യ പ്രവർത്തകരെ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിക്കും.

Post Top Ad