മന്ത്രി എ സി മൊയ്തീൻ ബഡ്സ് സ്ഥാപനങ്ങളുടെ ഓൺലൈൻ തെറാപ്പി ക്ലാസ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

മന്ത്രി എ സി മൊയ്തീൻ ബഡ്സ് സ്ഥാപനങ്ങളുടെ ഓൺലൈൻ തെറാപ്പി ക്ലാസ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

 


കുടുംബശ്രീക്ക് കീഴിലുള്ള ബഡ്സ് സ്ഥാപനങ്ങളുടെ കുട്ടികൾക്കുള്ള ഓൺലൈൻ തെറാപ്പി ക്ലാസ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ തട്ടത്തുമല ബഡ്സ് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. എംഎൽഎ  ബി സത്യൻ  ചടങ്ങിൽ അധ്യക്ഷനായി.  കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയോജിച്ച് ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് മാനസിക വികാസം സാധ്യമാകുന്നതിനുവേണ്ടിയാണ് ഓൺലൈൻ തെറാപ്പി ക്ലാസുകൾ ആരംഭിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീടുകളിൽനിന്ന് പുറത്തിറങ്ങാനാവാതെ വിഷമതകൾ നേരിടുന്ന കുട്ടികൾക്കു വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.  വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ  കെ. ആർ. ഷൈജു സ്വാഗതം പറഞ്ഞു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലാലി വൈസ്  പ്രസിഡന്റ് കെ രാജേന്ദ്രൻ പഞ്ചായത്ത് മെമ്പർമാരായ ഷിബു, രതീഷ്,  അനീഷ് മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.


Post Top Ad