ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് ഓൺലൈൻ നവരാത്രി നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് ഓൺലൈൻ നവരാത്രി നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു

 


കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ "ധ്വനി" ഓൺലൈൻ  നവരാത്രി നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു. 24 ന് വൈകുന്നേരം 5.30ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. സുഭാഷ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുന്നു. 

 കലാപരിപാടികൾ 

  24/10/2020

  6 p.m.- കർണ്ണാടക സംഗീതം 

  അവതരണം - കലാമണ്ഡലം സൂര്യ ശ്രീജിത്ത്‌ 

  7 p.m- കുച്ചിപുഡി 

  അവതരണം - കലാമണ്ഡലം ഗോപിക 


  25/10/2020

  5 p.m- കർണാടക സംഗീതം 

  അവതരണം ആലപ്പി സിസ്റ്റേഴ്സ് ( ശ്രീരേഖ കൃഷ്ണ &ശ്രീലേഖ കൃഷ്ണ )

  6 pm- ഭരതനാട്യം            

  അവതരണം - കലാമണ്ഡലം അർച്ചനബാബുരാജ്        

  7 p. m- മോഹിനിയാട്ടം 

  അവതരണം - കലാമണ്ഡലം ശ്രീലക്ഷ്മി 


  26/10/2020

  6.p. m.  കുച്ചിപുഡി 

  അവതരണം - കലാമണ്ഡലം കാർത്തികഗോപിനാഥ് 

  7 p.m.  കഥകളിപദങ്ങൾ 

  അവതരണം - കലാമണ്ഡലം കൃഷ്ണകുമാർ

  നിലവിൽ ഫെല്ലോഷിപ്പ് പദ്ധതി പ്രകാരം 7 കലാകാരന്മാർ വിവിധ കലാവിഷയങ്ങളിൽ ബ്ലോക്ക്‌ പഞ്ചായത്തിലെ 4 പഠനകേന്ദ്രങ്ങളിൽ വിവിധ കലാവിഷയങ്ങളിൽ സൗജന്യമായി അഭ്യസനം നൽകി വരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാണ് ഇപ്പോൾ ക്ലാസുകൾ നടക്കുന്നത്.

Post Top Ad