കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയോട് അനുബന്ധിച്ചുള്ള സർവീസ് റോഡിന്റെ നിർമാണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ദേശീയപാത വികസനത്തിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തു നിന്നും ഒഴിഞ്ഞു നൽകാത്ത കെട്ടിടങ്ങൾ ഇടിച്ചു കൊണ്ടാണ് നിർമാണ പ്രവർത്തികൾ ആരംഭിച്ചത്. 6 കെട്ടിടങ്ങളും നിരവധി മതിലുകളുമാണ് ഈ നടപടിയുടെ ഭാഗമായി ഇടിച്ചു മാറ്റിയത്. കഴക്കൂട്ടത്തെ യാത്രാ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയപാത നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലം ഉടനടി ഒഴിപ്പിക്കാൻ തീരുമാനിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കുന്ന നടപടികൾക്കൊപ്പം തന്നെ ട്രാൻസ്ഫോർമറുകളും ഭൂമിക്കടിയിലുള്ള കേബിളുകളും ഒരാഴ്ചക്കുള്ളിൽ മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തികളും ആരംഭിച്ചിട്ടുണ്ട്. സ്ഥലം എം എൽ എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശ്ശങ്ങൾ നൽകി .
2020, ഒക്ടോബർ 1, വ്യാഴാഴ്ച
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ സർവീസ് റോഡിന്റെ നിർമാണം ആരംഭിച്ചു
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയോട് അനുബന്ധിച്ചുള്ള സർവീസ് റോഡിന്റെ നിർമാണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ദേശീയപാത വികസനത്തിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തു നിന്നും ഒഴിഞ്ഞു നൽകാത്ത കെട്ടിടങ്ങൾ ഇടിച്ചു കൊണ്ടാണ് നിർമാണ പ്രവർത്തികൾ ആരംഭിച്ചത്. 6 കെട്ടിടങ്ങളും നിരവധി മതിലുകളുമാണ് ഈ നടപടിയുടെ ഭാഗമായി ഇടിച്ചു മാറ്റിയത്. കഴക്കൂട്ടത്തെ യാത്രാ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയപാത നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലം ഉടനടി ഒഴിപ്പിക്കാൻ തീരുമാനിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കുന്ന നടപടികൾക്കൊപ്പം തന്നെ ട്രാൻസ്ഫോർമറുകളും ഭൂമിക്കടിയിലുള്ള കേബിളുകളും ഒരാഴ്ചക്കുള്ളിൽ മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തികളും ആരംഭിച്ചിട്ടുണ്ട്. സ്ഥലം എം എൽ എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശ്ശങ്ങൾ നൽകി .
Tags
# Kerala News

About EC Online Tv
Kerala News
ലേബലുകള്:
Kerala News