സ്കൂളുകൾ ഹൈടെക്കായി ചിറയിൻകീഴ് മണ്ഡല തല ഉദ്ഘാടനം ഇളമ്പ സ്കൂളിൽ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

സ്കൂളുകൾ ഹൈടെക്കായി ചിറയിൻകീഴ് മണ്ഡല തല ഉദ്ഘാടനം ഇളമ്പ സ്കൂളിൽ

 


സംസ്ഥാനത്തെ എല്ലാ പൊതു വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുകളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം. സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു .   

   ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ 68  പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുകൾ സജീകരിച്ചിട്ടുണ്ട് . എംഎൽഎ ആസ്തി വികസന ഫണ്ട്,  പ്രാദേശിക വികസന ഫണ്ട് , കിഫ്‌ബി ഫണ്ട്,  പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭ്യമാക്കിയ വിവിധ ഫണ്ടുകൾ ഉൾപ്പടെയുള്ളവ ഉപയോഗിച്ചാണ് വിവിധ പദ്ധതികൾ നടപ്പിലാക്കിയത്. 677 ലാപ്ടോപ്പുകൾ, 368പ്രോജക്ടർ, 211മൗണ്ടിങ് ആക്‌സസറീസ്, 182സ്ക്രീൻ ബോർഡ്, 43"ടെലിവിഷൻ 25, മൾട്ടി ഫൺക്ഷൻ പ്രിന്റർ 25, DSLR ക്യാമറ 25, HD വെബ്ക്യാമറ 25 , USB സ്‌പീക്കർ 548 എന്നിവയാണ് സ്ഥാപിച്ചിട്ടുള്ളതെന്ന്  ചിറയിൻകീഴ്  മണ്ഡലതല ഉദ്ഘാടനം  നിർവഹിച്ചുകൊണ്ട് ഡെപ്യൂട്ടി സ്പീകർ വി ശശി എം എൽ എ  പറഞ്ഞു.

 ഇളമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന  ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ്  അധ്യക്ഷത വഹിച്ചു.  പ്രിൻസിപ്പൽ ശ്രീ അൻസാർ സ്വാഗതം പറഞ്ഞു.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജയകുമാരി മുഖ്യപ്രഭാക്ഷണം നടത്തി. 

Post Top Ad