കിസാൻക്രെഡിറ്റ് കാർഡ് വായ്പ ബാങ്കുകൾക്ക് മുന്നിൽ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 17, ശനിയാഴ്‌ച

കിസാൻക്രെഡിറ്റ് കാർഡ് വായ്പ ബാങ്കുകൾക്ക് മുന്നിൽ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം

  


കിസാൻക്രെഡിറ്റ് കാർഡ് വായ്പ ഉൾപ്പെടെ മത്സ്യതൊഴിലാളികൾക്ക് വായ്പകൾ നിഷേധിക്കുന്നതിനെതിരെ സംസ്ഥാന തലത്തിൽ മത്സ്യതൊഴിലാളികൾ നാഷണലൈസ് ബാങ്കുകൾക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡപ്രകാരമാണ് കേരള മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐറ്റിയു ) സമരം സംഘടിപ്പിച്ചത്. ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കാക്കാവൂരിൽ രണ്ടു ബാങ്കുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. സ്റ്റേറ്റ് ബാങ്ക് ഒഫ് മത്സ്യതൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ് സി പയസും കടയ്ക്കാവൂർ സൗത്ത് ഇൻഡ്യൻ ബാങ്കിനുമുന്നിലെ സമരം സി ഐ റ്റി യു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രനും ഉദ്ഘാടനം ചെയ്തു.വി.ലൈജു ,ആർ.ജറാൾഡ്, ബി.എൻ.സൈജു രാജ്, ആൻ്റോ ആൻ്റണി, ജസ്റ്റിൻ ആൽബി, ജോസ് ചാർളി, ജയൻ, ബോസ്ക്കോ തുടങ്ങിയവർ പങ്കെടുത്തു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad