മോർച്ചറി ജീവനക്കാരന് വീഴ്ച്ച പറ്റി: മൃതദേഹം മാറി നൽകിയ സംഭവം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 6, ചൊവ്വാഴ്ച

മോർച്ചറി ജീവനക്കാരന് വീഴ്ച്ച പറ്റി: മൃതദേഹം മാറി നൽകിയ സംഭവം


തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകിയ സംഭവം മോർച്ചറി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരന് വീഴ്ച്ച പറ്റി എന്നു അന്വേഷണ റിപ്പോർട്ട്. മൃതദേഹം മകൻ തിരിച്ചറിഞ്ഞതിന് ശേഷം ടാഗ് പരിശോധിക്കാതെ മൃതദേഹം വിട്ടുനൽകുകയായിരുന്നു. മൃതദേഹം വിട്ടുനൽകുന്നത്തിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് പ്രിൻസിപ്പലിന് കൈമാറി. ജീവനക്കാരന് എതിരെ നടപടിയ്ക്ക് സാധ്യത. 


കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹം ആണ് ബന്ധുക്കൾക്ക് നൽകിയത്. പിന്നീട് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ ആണ് മൃതദേഹം മാറി നൽകിയ കാര്യം വ്യക്തമായത്. എന്നാൽ, ഇതിനിടയിൽ ദേവരാജന്റെ ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം തുടങ്ങിയത്. 

Post Top Ad