കടയ്ക്കാവൂർ, പുളിമാത്ത് ഗ്രാമപഞ്ചായത്തുകളിൽ കണ്ടെയ്ൻമെന്റ് സോണുകൾ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 27, ചൊവ്വാഴ്ച

കടയ്ക്കാവൂർ, പുളിമാത്ത് ഗ്രാമപഞ്ചായത്തുകളിൽ കണ്ടെയ്ൻമെന്റ് സോണുകൾ

 


ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി  കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ പാവൂര്‍കോണം (ശങ്കരമംഗലം പ്രദേശം മാത്രം), പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ അരിനെല്ലൂര്‍ (കണ്ണമാത്ത് കോളനി മാത്രം), കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ കാക്കാമൂല എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

കണ്ടെയ്ൻമെന്റ് മേഖലകളിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ആശുപത്രി സേവനങ്ങൾ, അവശ്യസാധനങ്ങളുടെ ലഭ്യത തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ  കണ്ടെയ്ൻമെന്റ് സോണിൽനിന്നു പുറത്തു പോകാൻ അനുവദിക്കില്ല. കണ്ടെയ്ൻമെന്റ് സോണിനുള്ളിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഈ പ്രദേശങ്ങളോടു ചേർന്നുള്ള മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കളക്ടർ നിർദേശിച്ചു.


Post Top Ad