കലാകാരന്മാരുടെ മനസ്സിനു മുറിവേൽപ്പിക്കുന്നനിലപാടുകൾ സംഗീത നാടക അക്കാഡമി പോലുള്ള സ്ഥാപനങ്ങൾക്ക് യോജിച്ചതല്ലെന്ന്
ഇപ്റ്റ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മോഹിനിയാട്ടം അവതരണവുമായി ബന്ധപ്പെട്ട് ആർ.എൽ.വി രാമകൃഷ്ണന് നേരിട്ട പ്രതിസന്ധികൾ ആവർത്തിക്കപ്പെടാൻ പാടില്ല. ഇത്തരം വിഷയങ്ങളിൽ വിശദമായ ചർച്ചകളും സംവാദങ്ങളും ആവശ്യമാണ്. അക്കാഡമി പോലുള്ള സ്ഥാപനങ്ങളുടെ ഒറ്റയാൾ തീരുമാനങ്ങളിൽ കലാകാരൻമാരുടെ ആത്മവിശ്വാസം തകരാനിടയാക്കും.ഇത്തരം സാഹചര്യത്തിൽ കലാകാരനെ ഒപ്പം നിർത്തി തീരുമാനമെടുക്കുന്ന രീതിയാണ് വേണ്ടത്.ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നിലാപടിൽ നിന്നും വ്യത്യസ്തമായ ശൈലി അക്കാഡമി ചെയർപെഴ്സന്റെയും സെക്രട്ടറിയുടെയും ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും ജില്ലാ പ്രസിഡന്റ് ഇ.വേലായുധനും സെക്രട്ടറി രാധാകൃഷ്ണൻ കുന്നുംപുറവും അഭിപ്രായപ്പെട്ടു.