കോവിഡ് പോസിറ്റീവായവർക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്കും പി.എസ്.സി പരീക്ഷാകേന്ദ്രം മാറ്റി നൽകാൻ നിർദ്ദേശം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 20, ചൊവ്വാഴ്ച

കോവിഡ് പോസിറ്റീവായവർക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്കും പി.എസ്.സി പരീക്ഷാകേന്ദ്രം മാറ്റി നൽകാൻ നിർദ്ദേശം

 


കോവിഡ് പോസിറ്റീവായവർക്കും മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്കും ജില്ലാതല പരീക്ഷകളിലും പരീക്ഷാകേന്ദ്രം മാറ്റി നൽകാൻ പി.എസ്.സി. യോഗം നിർദേശിച്ചു. ഉദ്യോഗാർഥിയുടെ അപേക്ഷയിൽ പ്രത്യേക പരിശോധന നടത്തിയായിരിക്കും പരീക്ഷാകേന്ദ്രം മാറ്റി  അനുവദിക്കുന്നത്. എന്നാൽ ചോദ്യക്കടലാസുകളുടെ ലഭ്യത കൂടി  കണക്കിലെടുത്തായിരിക്കും പരീക്ഷാകേന്ദ്രം മാറ്റി നൽകുക.


സംസ്ഥാനതല പരീക്ഷകളിൽ കേന്ദ്രമാറ്റം പി.എസ്.സി. അനുവദിച്ചിരുന്നു. നവംബറിൽ നടക്കുന്ന എൽ.പി., യു.പി. അധ്യാപക പരീക്ഷകളിൽ കേന്ദ്രമാറ്റം ആവശ്യപ്പെട്ട് ഒട്ടേറെ അപേക്ഷകൾ പി.എസ്.സി.ക്ക് ലഭിച്ചിരുന്നു. തെക്കൻ ജില്ലകളിൽനിന്ന് ധാരാളം പേർ വടക്കൻ ജില്ലകളിലേക്കും അപേക്ഷിച്ചിരുന്നു. എന്നാൽ ആവശ്യപ്പെടുന്നവർക്കെല്ലാം പരീക്ഷാകേന്ദ്രം മാറ്റി നൽകുന്നത് പ്രായോഗികമാകില്ലെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. അപേക്ഷകരുടെ എണ്ണം കണക്കാക്കിയാണ് ചോദ്യക്കടലാസുകൾ തയ്യാറാക്കി ജില്ലകളിൽ എത്തിക്കുന്നത്. കോവിഡ് വ്യാപനം കൂടുന്നതിനാൽ കുറച്ചു  ജില്ലകളിൽ മാത്രം കൂടുതൽ പേരെ പരീക്ഷ എഴുതിക്കുവാൻ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്  ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്ക് മാത്രമായി കേന്ദ്രമാറ്റം പരിമിതപ്പെടുത്താൻ യോഗം നിർദേശിക്കുകയായിരുന്നു.


 

Post Top Ad