ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് ഇന്നുമുതൽ ദർശനം നടത്താം - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് ഇന്നുമുതൽ ദർശനം നടത്താം

 


ഭക്തജനങ്ങൾക്ക്   ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്നുമുതൽ  ദർശനം നടത്താം. രാവിലെ 8.30 മുതൽ 11 മണിവരെയും വൈകിട്ട് 4 മുതൽ 6 വരെയുമാണ് ദർശന സമയം. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദർശനം നടത്തേണ്ടത്.   ഭക്തർക്ക്  നവരാത്രി മണ്ഡ‌പത്തിൽ ദർശനം നടത്താനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് കിഴക്കേനട വഴിയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.   പ്രവേശനത്തിനായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വെബ്സൈറ്റായ  spst.inൽ രജിസ്റ്റർ ചെയ്യണം. നേരിട്ട് കിഴക്കേ നടയിലെ കൗണ്ടറിലും രജിസ്റ്റർ  ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം 600 പേരെ വരെയാണ് ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നത്.   ഇത്തവണ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് എഴുത്തിനിരുത്ത് ഉണ്ടായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു.

Post Top Ad