നവായിക്കുളത്ത് കരടിയെ കാണാനെത്തിയവർക്കെതിരെ പോലീസ് കേസെടുത്തു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

നവായിക്കുളത്ത് കരടിയെ കാണാനെത്തിയവർക്കെതിരെ പോലീസ് കേസെടുത്തു

 

 കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെയും പോലീസ് വിലക്കുകൾ ലംഘിച്ചും കരടിയെ കാണാനെത്തിയവർക്കെതിരേ പള്ളിക്കൽ പോലീസ് കേസെടുത്തു.  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നവായിക്കുള്ളത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി നാട്ടിലെങ്ങും  വിലസിയ കരടിയെ വനവകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടി. ഈ വാർത്ത അറിഞ്ഞ് നിയന്ത്രണങ്ങൾ എല്ലാം മറന്ന്  ജനങ്ങൾ കരടിയെ  കാണാൻ എത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആൾക്കൂട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന ഈ സാഹചര്യത്തിൽ നാട്ടുകാർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. 

Post Top Ad