പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ അരിനെല്ലൂര്‍, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ പുത്തന്‍തോപ്പ് സൗത്ത്, കാരോട് ഗ്രാമപഞ്ചായത്തിലെ പഴയ ഉച്ചക്കട, തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആറന്നൂര്‍ എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകളിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മൈക്രോ കണ്ടെയ്ൻമെന്റ് സോണിനുള്ളിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ. ഈ പ്രദേശങ്ങളോടു ചേർന്നുള്ള മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കളക്ടർ നിർദേശിച്ചു.
കണ്ടെയിന്മെന്റ് സോണ്‍ പിന്‍വലിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൈക്കാട്, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ കഴിവൂര്‍, കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ ചൂട്ടയില്‍, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ ഒറ്റശേഖരമംഗലം, കടമ്പാറ, അരുവിക്കര ഗ്രാമപഞ്ചായത്തിലെ വെമ്പാനൂര്‍, കടമ്പനാട്-വെമ്പാനൂര്‍ ജംഗ്ഷന് എന്നീ പ്രദേശങ്ങളെ കണ്ടെയിന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.