ബാബറി മസ്ജിദ് തകർത്ത സംഘപരിവാർ പ്രതികളെ വെറുതെ വിട്ട സുപ്രീം കോടതി വിധിക്കെതിരെ സി.പി.എം പ്രതിഷേധിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ബാബറി മസ്ജിദ് തകർത്ത സംഘപരിവാർ പ്രതികളെ വെറുതെ വിട്ട സുപ്രീം കോടതി വിധിക്കെതിരെ സി.പി.എം പ്രതിഷേധിച്ചു
ആറ്റിങ്ങൽ: ബാബറി മസ്ജിദ് തകർത്ത സംഘപരിവാർ വർഗ്ഗീയ വാദികളെ കുറ്റവിമുക്തരായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധിക്കെതിരെയായിരുന്നു സി.പി.എം ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് ജംഗ്ഷനിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ കീഴിലെ അവനവഞ്ചേരി കിഴക്ക് ബ്രാഞ്ച്, തെരുവ് ബ്രാഞ്ച്, കൊച്ചാലുംമൂട് ബ്രാഞ്ച് എന്നിങ്ങനെ 3 ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് പ്രതിഷേധ കൂട്ടായ്മയിൽ അണിചേർന്നത്. ഇതിന്റെ ഉദ്ഘാടനം സി.പി.എം ഏരിയ കമ്മിറ്റി  അംഗവും നഗരസഭാ ചെയർമാനുമായ എം. പ്രദീപ് നിർവഹിച്ചു. ഏരിയ കമ്മിറ്റി അംഗം എം.മുരളി അധ്യക്ഷത വഹിച്ചു. നേതാക്കളായ സി.ചന്ദ്രബോസ്, ദിലീപ് കുമാർ, എം.താഹിർ, ബി.സി.ഡി.സുധീർ, ബാലചന്ദ്രൻ, റ്റി.ആർ.കോമളകുമാരി, സന്ധ്യ, പ്രഭൻ, ശ്രീനി തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad