സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചു‌ - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 17, ശനിയാഴ്‌ച

സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചു‌

 


പൊതു സ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങളുടെയും കൂട്ടം കൂടൽ തടയാനുള്ള നിരോധനാജ്ഞയുടെ ലംഘനവും ഉണ്ടാകുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ 92 സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചു. ഇവർ ഈ സ്ഥലങ്ങളിൽ നേരിട്ട് പരിശോധന നടത്തി വരികയാണ്. നാളിതുവരെ 1145 കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിന് വെല്ലുവിളിയാകുന്ന നിയമലംഘനങ്ങൾ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ പോലീസിനും സെക്ടറൽ മജിസ്ട്രേറ്റുമാർക്കും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിൽ ചിലർ കാണിക്കുന്ന ജാഗ്രതക്കുറവ് വളരെ ഗൗരവതരമായി തന്നെ കാണേണ്ടിയിരിക്കുന്നു. നമ്മുടെ അശ്രദ്ധയും ജാഗ്രതക്കുറവും കാരണം കുട്ടികളും മുതിർന്നവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവർ ഉൾപ്പെട്ട വലിയൊരു വിഭാഗത്തിന്റെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാമെന്ന്  കളക്ടർ  വീണ്ടും ഓർമപ്പെടുത്തുന്നു.Post Top Ad