ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും കിലയും സംയുക്തമായി വെബിനാർ സംഘടിപ്പിക്കുന്നു. - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും കിലയും സംയുക്തമായി വെബിനാർ സംഘടിപ്പിക്കുന്നു.


    ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും കിലയും സംയുക്തമായി 'ബ്ലോക്ക് പഞ്ചായത്തുകളും ന്യൂതന വികസന സാദ്ധ്യതകളും ' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വെബിനാർ .ഒക്ടോബർ 21 ന് രാത്രി 7 മണി മുതൽ 8.30 വരെ സമയം. സംസ്ഥാന ആസൂത്രണ സമിതിയംഗം ഡോ.കെ.എൻ.ഹരിലാൽ ഉദ്ഘാടനം ചെയ്യും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷ് വിഷയമവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.സുഭാഷ് ചന്ദ്രൻ മോഡറേറ്ററായി പ്രവർത്തിക്കും.ആറാം ധനകാര്യ കമ്മീഷൻ അദ്ധ്യക്ഷൻ എസ് എം വിജയാനന്ദ്, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, ലാൻ്റ് യൂസ് ബോർഡ് ഡയറക്ടർ നിസാമുദീൻ, ഗ്രാമവികസന വകുപ്പ് അഡീഷണൽ ഡെവലപ്പ്മെൻറ് കമ്മീഷണർ വി.എസ്.സന്തോഷ് കുമാർ, ഗ്രാമീണതൊഴിലുറപ്പ് പദ്ധതി മിഷൻ മുൻ അഡീഷണൽ ഡയറക്ടർ എൽ.പി. ചിത്തർ, തൊഴിലുറപ്പ് പദ്ധതി ജോയിൻ്റ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഷാജി, കെ.എസ്ആർ.ഇ.സി സയൻറിസ്റ്റ് ഡോ.സുഭാഷ് ചന്ദ്ര ബോസ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് മാനസിക വിഭാഗം സോഷ്യൽ സയൻ്റിസ്റ്റ് ഡോ.ഇ.നസീർ എന്നിവർ പ്രതികരണം നടത്തും.
ബി.ഡി.ഒ.എൽ. ലെനിൻ നന്ദി പറയും.

Post Top Ad