ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ ടൂറിസ്ററ് കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിച്ചു. തിരുവനതപുരം ജില്ലയിൽ പൊന്മുടി, വേളി, നെയ്യാർ ബോട്ട് ക്ലബ്ബ്, ആക്കുളം, പൂവാർ, കപ്പിൽ ബോട്ട് ക്ലബ്ബ് കൊല്ലം ജില്ലയിലെ തെന്മല, ജടായുപ്പാറ, ഹൗസ് ബോട്ടിങ്, പാലരുവി പത്തനംതിട്ടയിലെ അടവി, കോന്നി ആനക്കൊട്ടിൽ, ഗവി ആലപ്പുഴ ജില്ലയിലെ ബാക്ക് വാട്ടർ, ഹെറിറ്റേജ് സെന്ററുകൾ, ബീച്ച് പാർക്ക്, കോട്ടയം ജില്ലയിലെ കുമരകം, ഇലവീഴാപൂഞ്ചിറ, ഇടുക്കി ജില്ലയിലെ ഇരവികുളം, മാട്ടുപ്പെട്ടി, മൂന്നാർ ഗാർഡൻ, രാമക്കൽമേട്, വാഗമൺ മൊട്ടകുന്ന്, എറണാകുളം ജില്ലയിലെ മറൈൻ ഡ്രൈവ്, ക്യുൻസ് വേ ബോട്ടിങ്, ഭൂതത്താൻ കെട്ട് പാർക്ക്, മുസീരിസ് സെന്ററുകൾ തൃശൂർ ജില്ലയിലെ പീച്ചി ഗാർഡൻ, വിലങ്ങാൻ കുന്ന്, പാലക്കാട് ജില്ലയിലെ മലമ്പുഴ, പറമ്പിക്കുളം, നെല്ലിയാമ്പതി, സൈലന്റ്വാലി, മലപ്പുറം ജില്ലയിലെ കോട്ടക്കുന്ന് ടൂറിസം പാർക്ക്, കോഴിക്കോട് ജില്ലയിലെ സരോവരം, ഐലൻഡ് ടൂറിസം കടലുണ്ടി, വയനാട് ജില്ലയിലെ കറുവ ദ്വീപ്, എടക്കൽ ഗുഹ, പൂക്കോട് , കണ്ണൂർ ജില്ലയിലെ പൈതൽ മല, പയ്യാമ്പലം, തലശ്ശേരി ഹെറിറ്റേജ് , കാസർഗോഡ് ജില്ലയിലെ ബേക്കൽ കോട്ട എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങിയത്.