പെരുങ്കുഴി കയർ വ്യവസായ സഹകരണ സംഘത്തിൽ ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ പ്രവർത്തനോദ്ഘാടനം ധനമന്ത്രി തോമസ് ഐസക് ഓൺലൈനായി നിർവഹിച്ചു. കയർ വകുപ്പിന്റെ നേതൃത്വത്തിൽ എൻ.സി.ഡി.സിയുടെ സഹായത്തോടെ ഒരു കോടി രൂപ ചെലവഴിച്ചാണ് 20 സ്പിന്നിംഗ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചത്. 200ഓളം തൊഴിലാളികൾ പെരുങ്കുഴി കയർ വ്യവസായ സഹകരണ സംഘത്തിൽ ജോലി ചെയ്യുന്നുണ്ട്. പെരുങ്കുഴി കയർ വ്യവസായ സഹകരണ സംഘത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിച്ചു. കയർ അപ്പെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ മെഷീന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ്, അഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ അജിത്, പഞ്ചായത്ത് അംഗങ്ങൾ, സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
2020, ഒക്ടോബർ 22, വ്യാഴാഴ്ച
പെരുങ്കുഴി കയർ വ്യവസായ സംഘത്തിൽ ഓട്ടോമാറ്റിക് സ്പിന്നിങ് മെഷിനുകൾ സ്ഥാപിച്ചു
പെരുങ്കുഴി കയർ വ്യവസായ സഹകരണ സംഘത്തിൽ ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ പ്രവർത്തനോദ്ഘാടനം ധനമന്ത്രി തോമസ് ഐസക് ഓൺലൈനായി നിർവഹിച്ചു. കയർ വകുപ്പിന്റെ നേതൃത്വത്തിൽ എൻ.സി.ഡി.സിയുടെ സഹായത്തോടെ ഒരു കോടി രൂപ ചെലവഴിച്ചാണ് 20 സ്പിന്നിംഗ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചത്. 200ഓളം തൊഴിലാളികൾ പെരുങ്കുഴി കയർ വ്യവസായ സഹകരണ സംഘത്തിൽ ജോലി ചെയ്യുന്നുണ്ട്. പെരുങ്കുഴി കയർ വ്യവസായ സഹകരണ സംഘത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിച്ചു. കയർ അപ്പെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ മെഷീന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ്, അഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ അജിത്, പഞ്ചായത്ത് അംഗങ്ങൾ, സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags
# Regional News

About EC Online Tv
Regional News
ലേബലുകള്:
Regional News