വർക്കല പാപനാശം കുന്നിന്റെ ഭാഗമായ മലപ്പുറം കുന്നിൽ മണ്ണിടിച്ചിൽ ; ഗതാഗതം തടസപ്പെട്ടു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

വർക്കല പാപനാശം കുന്നിന്റെ ഭാഗമായ മലപ്പുറം കുന്നിൽ മണ്ണിടിച്ചിൽ ; ഗതാഗതം തടസപ്പെട്ടു

 


വർക്കല പാപനാശം കുന്നിന്റെ  ഭാഗമായ വെറ്റക്കടയിലെ മലപ്പുറം കുന്നിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുവീണു.  ശനിയാഴ്ച രാത്രിയാണ് ഇരുപത് മീറ്ററോളം നീളത്തിൽ കുന്ന് തകർന്നത്. അറുപതടിയിലധികം ഉയരമുള്ള കുന്ന് ഇരുപത് മീറ്ററോളം നീളത്തിൽ ഇടിഞ്ഞുവീണിട്ടുണ്ട്. വെറ്റക്കട, മലപ്പുറം കുന്നുകളും എല്ലാ മഴക്കാലത്തും ഇടിഞ്ഞുവീഴാറുണ്ട്. എന്നാൽ, ഇത്രയും വലിയൊരു കുന്നിടിച്ചിൽ ഇവിടെ ആദ്യമാണ്. കുന്നിനുമുകളിലെ ചെമ്മൺപാതയുടെ വലിയൊരുഭാഗവും ഇടിഞ്ഞു വീണു.  ഇതോടെ മാന്തറ മീൻപിടിത്ത കേന്ദ്രത്തിലേക്കും റിസോർട്ടുകളിലേക്കുമുള്ള വഴിയടഞ്ഞു. വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണ് ഇടിഞ്ഞുവീണത്. ഇതോടെ ഈ വഴിയിൽ ഇനി ഗതാഗതം സാധ്യമാകില്ല. 

Post Top Ad