മണമ്പൂർ പഞ്ചായത്തിൽ രണ്ടാം വാർഡിൽ മടവിളാകം വീട്ടിൽ ചെല്ലപ്പനും കുടുംബത്തിനുമാണ് സത്യൻ എം എൽ എ ഇടപ്പെട്ട് വൈദ്യതി കണക്ഷൻ ലഭിച്ചത്. ചെല്ലപ്പനും ഭാര്യയും മകൻ 5-ാം ക്ലാസ്സ് വിദ്യാർത്ഥി കൊച്ചനിയനും ചോർന്നൊലിക്കുന്ന ടാർപോളിൻ കൊണ്ട് കെട്ടിയ കുടിലിലാണ് താമസം. വീട്ടിൽ വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ കൊച്ചനിയന് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനും പഠിക്കാനും കഴിയുമായിരുന്നില്ല. ഈ പ്രശ്നങ്ങൾ പ്രദേശത്തെ പാർട്ടി പ്രവർത്തകർ വഴിയും മാധ്യമങ്ങൾ വഴിയും അറിഞ്ഞ എം എൽ എ നടത്തിയ ഇടപെടലിൽ അടിയന്തിരമായി കുട്ടിക്ക് പഠിക്കാൻ വൈദ്യുതി എത്തിക്കാൻ വേണ്ട നടപടി സ്വീകരിച്ചു.
ആറ്റിങ്ങൽ കെ എസ് ഇ ബി എക്സിക്യൂട്ടീവ് എൻജിനിയർ ബിജുവിനൊട് സത്യൻ എം എൽ എ ഇക്കാര്യം സംസാരിക്കുകയും വക്കം കെ എസ് ഇ ബി സെക്ഷൻ ജീവനക്കാർ വഴി വൈദ്യുതി കണക്ഷൻ നൽകാൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു . ഇതിനുള്ള ചിലവിനായി ആറ്റിങ്ങൽ കെ എസ് ഇ ബി സെക്ഷനിലെ സി ഐ ടി യു യൂണിയൻ ജില്ലാ: ജോ സെക്രട്ടറി ദിലിപ്കുമാർ തന്റെ മകളുടെ വിവാഹാനന്തര ചടങ്ങിനുള്ള ചിലവിൽ നിന്നും ഒരു തുക വൈദൂതി കണക്ഷൻ നൽകാൻ വേണ്ടി നൽകി. ഇന്നലെ 5 മണിക്ക് എം എൽ എ വീട്ടിൽ എത്തി സിച്ച് ഓൺ ചെയ്ത് വൈദ്യുതി എത്തിച്ചു. കെ എസ് ഇ ബി, എക്സിക്യൂട്ടീവ് എൻജിനിയർ ആർ ബിജു, വക്കം എ ഇ ചാർജുള്ള അഞ്ജു, . ആറ്റിങ്ങൽ സെക്ഷനിലെ അജിത് സേനൻ, ദിലിപ് കുമാർ, ബിനു, മണമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.നഹാസ്, വി.സുധീർ, റിയാസ്, ഗോപാലകൃഷ്ണൻ, മുരളി, ഷൈലെന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.
ഇതോടൊപ്പം പുതുവസ്ത്രങ്ങളും കൊച്ചനിയന്റെ പഠനത്തിനായി സി.പി.ഐ എം.മണമ്പൂർ ലോക്കൽ കമ്മറ്റിയുടെ വകയായി ടെലിവിഷനും നൽകി. ചക്ര ഫർണിച്ചർ ഉടമ ജെയിൻ പഠനത്തിന് വേണ്ടിയുള്ള മേശയും സംഭാവനയായി നൽകി.