കിഴുവിലം ഗ്രാമപഞ്ചായത്തിൽ ഇന്നലെ അഞ്ചു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു - EC Online TV

Breaking

Post Top Ad


2020, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

കിഴുവിലം ഗ്രാമപഞ്ചായത്തിൽ ഇന്നലെ അഞ്ചു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 ആറ്റിങ്ങൽ: കിഴുവിലം ഗ്രാമപഞ്ചായത്തിൽ ഇന്നലെ  5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4, 8, 13, 17, 18 എന്നീ വാർഡുകളിലെ ഓരോരുത്തർക്കാണ് ഇന്നലെ  രോഗം സ്ഥിരീകരിച്ചത്. കർശന നിയന്ത്രണങ്ങൾ പാലിച്ച കാട്ടുംപുറം പ്രദേശത്ത് രോഗികളുടെ എണ്ണം കുറഞ്ഞുവരുകയാണ്. കാട്ടുംപുറം പ്രദേശത്ത് രോഗമുക്തരുടെ എണ്ണവും കൂടുകയാണ്. 22/ 10/ 2020 ൽ ആദ്യ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ രോഗ ലക്ഷണം ഉള്ളവർക്കായി ആന്റിജൻ ടെസ്റ്റ്  മാമം ജി.വി.ആർ.എം  യു.പി.എസിൽ  വച്ച് നടത്തുമെന്ന് കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ അറിയിച്ചു.  


  നാളിതുവരെ 270 പേർക്കാണ് കിഴുവിലം ഗ്രാമപഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ അഞ്ചു പേർ മരണപ്പെടുകയും, 169 പേർ രോഗമുക്തരാവുകയും ചെയ്തു. 96 പേർ വിവിധ സ്ഥലങ്ങളിൽ ചികിത്സയിലാണ്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അൻസാറും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എസ് ശ്രീകണ്ഠനും അറിയിച്ചു.

Post Top Ad